HOME
DETAILS

ആറു വർഷം: ശമ്പള വർധനവ് 200 ശതമാനം! മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫുകളുടെ എണ്ണവും ശമ്പളവും വർധിച്ചു

  
backup
February 20 2022 | 06:02 AM

45623543-75210


അൻസാർ മുഹമ്മദ്
തിരുവനന്തപുരം
ആറു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ മാത്രമല്ല, അവരുെട ശമ്പളത്തിലും കുത്തനെയുള്ള വർധനവുണ്ടായി. ഖജനാവ് കാലിയാണെന്നുള്ളതൊന്നും ഇക്കാര്യത്തിൽ വിഷയമായതേയില്ല. മുഖ്യമ്രന്തിയുടെ പേഴ്‌സണൽ സറ്റാഫിന്റെ ശമ്പളയിനത്തിൽ ചെലവഴിക്കുന്ന തുകയിൽ ആറു വർഷത്തിനിടെയുണ്ടായ വർധനവ് 200 ശതമാനമാണ്. 2013-14 മുതൽ 2019-20 വരെയുള്ള കാലയളവിലെ കണക്കാണിത്. പെൻഷനിൽ ഇരട്ടിയോളം വർധനവുണ്ടായിട്ടുണ്ട്.


2013-14ൽ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളയിനത്തിൽ 94.15 ലക്ഷം രൂപയാണ് ചെലവഴിച്ചതെങ്കിൽ 2019-20ൽ ഇത് 2.73 കോടിയായി. മറ്റു മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം ഈ കാലയളവിൽ 26.82 കോടിയിൽനിന്ന് 32.06 കോടിയായും ഉയർന്നു. അതായത് 25.3 ശതമാനത്തിന്റെ വർധന.


പുതിയ സർക്കാർ വരുമ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ ഉയർന്ന ശമ്പളത്തിൽ നിയമനങ്ങൾ നടത്തുകയാണ് തുടർന്നുവരുന്ന രീതി. രണ്ടര വർഷം സർവിസ് പൂർത്തിയാക്കിയാൽ പെൻഷന് അർഹതയുണ്ട്. അതുകൊണ്ട് രണ്ടര വർഷത്തിനു ശേഷം പുതിയ ആളുകളെ നിയമിക്കുന്നതും പതിവാണ്. കൂടാതെ, മുഖ്യമ്രന്തിയും മന്ത്രിമാരും സോഷ്യൽ മീഡിയ പ്രമോഷനായി മറ്റൊരു ടീമിനെയും നിയമിച്ചിട്ടുണ്ട്.
2019-20ൽ 34.79 കോടിയാണ് പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളവും യാത്രാ ബത്തയുമായി സർക്കാർ ചെലവാക്കിയത്. പെൻഷൻ ഇനത്തിൽ 7.13 കോടിയും ഗ്രാറ്റുവിറ്റിയായി 1.79 കോടിയും ചെലവാക്കി. ശമ്പളത്തിലും പെൻഷനിലും കാലാനുസൃതമായ പരിഷ്‌കരണം അടിസ്ഥാനമാക്കി വരും വർഷങ്ങളിൽ ഈ ഭാരം കുത്തനെ വർധിക്കും. പി.എസ്.സി റാങ്ക് ലിസ്റ്റിലെ പതിനായിരക്കണക്കിനു പേർ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് യോഗ്യതകളൊന്നും നോക്കാതെയുള്ള ഈ നിയമനങ്ങൾ.


യോഗ്യത വേണമെന്നില്ല; ഗസറ്റഡ് റാങ്ക് കിട്ടും


ഗസറ്റഡ് തസ്തികയിൽ 1.60 ലക്ഷം വരെ ശമ്പളം വാങ്ങുന്ന പേഴ്‌സണൽ സ്റ്റാഫ് ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത വേണ്ട. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ എസ്.എസ്.എൽ.സി മാത്രം യോഗ്യതയുള്ള അഡി. പ്രൈവറ്റ് സെക്രട്ടറിയുണ്ട്. പ്രൈവറ്റ് സെക്രട്ടറി, അഡി. പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലുള്ളവർക്ക് സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പള സ്‌കെയിലും പദവിയുമാണ്. അസി.പ്രൈവറ്റ് സെക്രട്ടറിക്ക് അണ്ടർ സെക്രട്ടറി റാങ്കിലെ ശമ്പളം കിട്ടും.


നിലവിലെ 21 മന്ത്രിമാരും ചീഫ് വിപ്പും സ്വന്തം നിലയിൽ നിയമിച്ച 362 പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളം നൽകാൻ 1.42 കോടിയോളം വേണം.
നേരിട്ട് നിയമിക്കപ്പെട്ട സ്റ്റാഫുകൾ


മുഖ്യമന്ത്രി പിണറായി വിജയൻ- 26, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ- 16, എം.വി ഗോവിന്ദൻ- 16, പി. രാജീവ്- 12, കെ.എൻ ബാലഗോപാൽ- 13, വി.എൻ. വാസവൻ- 15, സജി ചെറിയാൻ- 16, വി. ശിവൻകുട്ടി- 17, പി.എ മുഹമ്മദ് റിയാസ്- 19, വീണാ ജോർജ്- 16, ആർ. ബിന്ദു- 17, വി. അബ്ദുറഹിമാൻ- 16, ജി.ആർ അനിൽ- 17, കെ. രാജൻ- 17, ചിഞ്ചുറാണി- 17, പി. പ്രസാദ്- 15, റോഷി അഗസ്റ്റിൻ- 15, ആന്റണി രാജു- 18, കെ. കൃഷ്ണൻകുട്ടി- 15, എ.കെ ശശീന്ദ്രൻ- 13, അഹമ്മദ് ദേവർകോവിൽ- 17, ചീഫ് വിപ്പ്- എം. ജയരാജ്- 19, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ- 14.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago