ഹിജാബ് വിലക്ക് കേരളത്തിലും; തലയില്‍ തട്ടമണിഞ്ഞ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റില്ലെന്ന് മാനന്തവാടി സ്‌കൂള്‍ പ്രധാനാധ്യാപിക , യൂനിഫോമിന് നിരക്കാത്തതെന്ന് സിസ്റ്ററുടെ വിശദീകരണം
വയനാട്: ഹിജാബ് വിലക്ക് കേരളത്തിലും. തലയില്‍ ഷാള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. വയനാട് മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂളിലാണ് സംഭവം.
ചോദിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷോള്‍ അനുവദിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി സി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം. ഫുള്‍ കൈ ഇല്ലാത്തതിനാല്‍ ചില കുട്ടികള്‍ ഇന്നര്‍ ധരിക്കാറുണ്ടായിരുന്നു. ഇതും ടീച്ചര്‍ വിലക്കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കന്യസ്ത്രീ കൂടിയായ പ്രധാനാധ്യാപികയുടെ വാദങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നതെന്നാണ് കുട്ടിയുടെ പിതാവിനോട് സിസ്റ്റര്‍ ചോദിക്കുന്നത്. യാതൊരു മതചിഹ്നങ്ങളും സ്‌കൂളില്‍ അനുവദിക്കില്ലെന്നും കന്യാസ്ത്രീ വേഷമണിഞ്ഞ, തലയില്‍ തട്ടമിട്ട അവര്‍ പറയുന്നു.
[video width="640" height="480" mp4="https://suprabhaatham.com/wp-content/uploads/2022/02/WhatsApp-Video-2022-02-20-at-1.58.22-PM.mp4"][/video]
സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
[video width="640" height="480" mp4="https://suprabhaatham.com/wp-content/uploads/2022/02/WhatsApp-Video-2022-02-20-at-1.58.20-PM-1.mp4"][/video]
ഷോള്‍ വിലക്ക് അടിസ്ഥാനരഹിതമെന്ന് പ്രധാനാധ്യാപിക
ഷോള്‍ അനുവദിക്കാനാകില്ലെന്ന വിഡിയോ പ്രചരിച്ചതിനുപിന്നാലെ വിശദീകരണവുമായി പ്രധാനാധ്യാപിക. സ്‌കൂളില്‍ ഈ വര്‍ഷം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് ഷാളും മാസ്‌കും ഒരുമിച്ച് ധരിച്ച് ക്ലാസ്സില്‍ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി ക്ലാസുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഷാള്‍ ഒഴിവാക്കാമല്ലോ എന്ന അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു കുട്ടിയോടും വ്യക്തിപരമായി ഷാള്‍ ഉപയോഗിക്കരുത് എന്ന രീതിയില്‍ പറയുകയോ ഷാളിന്റെ ഉപയോഗം സ്‌കൂളില്‍ വിലക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് അധ്യാപികയുടെ വിശദീകരണം.
എന്നാല്‍ പരാതി ഉന്നയിച്ചയാളുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ക്ലാസ്സില്‍ ഹാജരായിട്ടില്ല. കുട്ടി ജലദോഷം ആയതിനാലാണ് ക്ലാസില്‍ ഹാജരാകാത്തത് എന്നാണ് ക്ലാസ് ടീച്ചര്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് അദ്ദേഹം ഈ പരാതിയുമായി മുന്നോട്ടു പോകുന്നതെന്നും പ്രധാനാധ്യാപിക അറിയിച്ചു.
സ്‌കൂളില്‍ കുട്ടികള്‍ക്ക് ഹിജാബ്, തട്ടം, ഷോള്‍ ദരിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം കുട്ടികള്‍ ഇവയെല്ലാം ധരിച്ചു വരുന്നുണ്ട്. നിരോധനം ഏര്‍പ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രധാനാധ്യാപികയുടെ വിശദീകരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."