സമ്മേളനവും കുടുംബസംഗമവും
കൊട്ടാരക്കര: കുടുംബശ്രീ മാതൃകയില്‍ കേരളത്തിലെ പുരുഷ സ്വയം സഹായസംഘങ്ങള്‍ക്കും സര്‍ക്കാര്‍ തുല്യ പരിഗണന നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഉമ്മന്നൂര്‍ മണ്ണത്താമര പുതുമ പുരുഷ സ്വയം സഹായസംഘത്തിന്റെ ദശവാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷേമപെന്‍ഷനുകള്‍ ഓണത്തിന് മുന്‍പ് വീടുകളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി. കാര്‍ഷിക ക്ലാസും മികച്ച കര്‍ഷകരെ ആദരിക്കലും വെട്ടിക്കവല ബ്ലോക്ക് പ്രസിഡന്റ് ആര്‍. ദീപ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കേശവന്‍കുട്ടി, വെട്ടിക്കവല ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനില്‍ ടി.ഡാനിയേല്‍, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ ജോണ്‍സണ്‍, ആര്‍. ബാലചന്ദ്രന്‍പിള്ള, ഫാ.ഷാലു ലൂക്കോസ് തിരുമംഗലം, സംഘം പ്രസിഡന്റ് എം. രവിനാഥന്‍പിള്ള, സെക്രട്ടറി ബിനുമോന്‍.കെ, വാര്‍ഡ് മെമ്പര്‍മാരായ ബെന്‍സന്‍ താമരക്കുളം, മോളമ്മ ജോസ്, എം.ജോയി, പി.വൈ ഡാനിയേല്‍, കെ.പി അലക്‌സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."