അനുമോദനവും രക്ഷാകര്‍തൃ സംഗമവും നടത്തി ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം; പ്ലസ് വണ്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല
കക്കട്ടില്‍: പ്ലസ് വണ്‍ ക്ലാസ് തുടങ്ങി ഓണപരീക്ഷ ആയെങ്കിലും പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല. ഗണിത ശാസ്ത്ര പുസ്തകം മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഗൈഡുകള്‍ സുലഭമായി ലഭിക്കുന്നുണ്ട്.
ഗൈഡ് ലോബിയാണ് പുസ്തക വിതരണത്തിലെ കാലതാമസത്തിനു പിറകിലെന്നു പരക്കെ ആക്ഷേപമുണ്ട്. കോടികള്‍ മറിയുന്ന ഗൈഡ് കച്ചവടത്തിന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ക്ക് ബന്ധമുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
മറ്റുക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ വൈകി വിതരണം ചെയ്താലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.
സയന്‍സ് വിഷയങ്ങളുടെ പുസ്തകങ്ങളാണ് മിക്ക വിദ്യാലയങ്ങളിലും എത്താത്തത്. ഗൈഡുകള്‍ ഏറ്റവും കൂടുതലായി അദ്ധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ അച്ചടിച്ച് വിതരണം ചെയ്യുന്നത് ശാസ്ത്ര പുസ്തകങ്ങളുടെതാണ്.
ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളുടെ ഗൈഡുകള്‍ വാര്‍ഷിക പരീക്ഷയ്ക്ക് അടുപ്പിച്ച് മാത്രമാണ് വിദ്യാര്‍ഥികള്‍ വാങ്ങി ഉപയോഗിക്കുകയുള്ളു. കോമേഴ്‌സ് വിഷയങ്ങളുടെ പുസ്തകങ്ങളില്‍ ചിലത് ഇനിയും ലഭിക്കാനുണ്ട്.
കഴിഞ്ഞ വര്‍ഷം ബാക്കി വന്ന പുസ്തകങ്ങളാണ് ചിലയിടങ്ങളില്‍ വിതരണം നടത്തിയത്. ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി പണമടച്ച് പുസ്തകത്തിന് കാത്തിരിക്കുന്നവര്‍ക്ക് എപ്പോള്‍ പുസ്തകമെത്തും എന്നു പോലുമറിയാത്ത അവസ്ഥയാണ്.
ഈ മാസാവസാനം ആരംഭിക്കുന്ന പാദ വാര്‍ഷിക പരീക്ഷയ്ക്ക് ഗൈഡുകള്‍ മാത്രമായിരിക്കും വിദ്യാര്‍ഥികള്‍ക്ക് ശരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."