HOME
DETAILS
MAL
എം ജി സര്‍വകലാശാല കൈക്കൂലി കേസില്‍ നടപടി; എം.ബി.എ സെക്ഷന്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്
backup
February 22 2022 | 11:02 AM
കോട്ടയം: എം.ജി സര്‍വകലാശാല കൈക്കൂലി വിവാദത്തില്‍ ജാഗ്രത കുറവും, കൃത്യവിലോപവും കാട്ടിയ എം.ബി.എ സെക്ഷന്‍ ഓഫിസര്‍ ഐ സാജന് സസ്പെന്ഷന്. വീഴ്ചകള്‍ ഗൗരവമായി എടുക്കാതിരുന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍ മുഹമ്മദിനോട വിശദീകരണം തേടി.
കൈക്കൂലി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സിന്‍ഡിക്കേറ്റ്, കൈക്കൂലി വാങ്ങിയ ജീവനക്കാരി സി ജെ എല്‍സിയെ സസ്പെന്റ് ചെയ്ത നടപടി ശരിവച്ചു.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്ര് സി,ജെ എല്‍സി പിടിയിലായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ കോട്ടയം വിജിലന്‍സ് സംഘമാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."