HOME
DETAILS
MAL
രവീന്ദ്രന് പട്ടയം റദ്ദാക്കിയതിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു
backup
February 22 2022 | 15:02 PM
കൊച്ചി: രവീന്ദ്രന് പട്ടയം റദ്ദാക്കിയതിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി മാര്‍ച്ച് എട്ടുവരെ തടഞ്ഞു. കഞ്ഞിക്കുഴി സ്വദേശി ശിവന് നല്കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഏകപക്ഷീയമായി പട്ടയം റദ്ദാക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഹരജി.
അതേസമയം ആവശ്യമായ അന്വേഷണങ്ങള്‍ തുടരാന്‍ അനുമതിയുണ്ട്. പക്ഷെ അന്തിമ തീരുമാനം കോടതിയുടെ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."