കെ.പി.എസി ലളിതക്ക് മലയാളത്തിന്റെ ബാഷ്പാഞ്ജലി; സംസ്‌ക്കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍
അമ്മയായും അമ്മായിയമ്മയും ചേച്ചിയായും അങ്ങിനെ ഒത്തിരിഒത്തിരി കഥാപാത്രങ്ങളായി ഹൃദയങ്ങളില്‍ കുടിയേറിയ കെ.പി.എസി ലളിതക്ക് മലയാളത്തിന്റെ ബാഷ്പാഞ്ജലി. അവരുടെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ ഓര്‍മ എന്ന വീട്ടില്‍ നടക്കും. മൃതദേഹം വിലാപയാത്രയായാണ് തൃശീരിലേക്ക് കൊണ്ടു പോവുക. മൃതദേഹം തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മുതല്‍ 11 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍ കൃഷ്ണകുമാര്‍, സഹോദരി ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം.
പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala People's Arts Club) യില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളില്‍ അഭിനയിക്കുകയുണ്ടായി.
1978ല്‍ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം കഴിച്ചു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ നടനും സംവിധായകനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."