HOME
DETAILS

ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല: കൃഷിമന്ത്രി

  
backup
February 23, 2021 | 3:27 AM

65416-21
ഗ്വോളിയോര്‍: സമരത്തിലെയും മഹാപഞ്ചായത്തിലെയും ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പുതിയ നിയമങ്ങളില്‍ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും അതില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തി. എന്താണ് പുതിയ നിയമങ്ങളില്‍ കര്‍ഷക ദ്രോഹമെന്ന് സംഘടനകള്‍ പറഞ്ഞിട്ടില്ല. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് തറപ്പിച്ച് പറയുന്നുണ്ട്. കര്‍ഷക വിരുദ്ധമായ വ്യവസ്ഥകള്‍ എന്താണെന്ന് യൂണിയനുകള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ അത് മനസിലാക്കാനും ഭേദഗതികള്‍ വരുത്താനും തയാറാണ്- മന്ത്രി പറഞ്ഞു. 
 
ആള്‍ക്കൂട്ടം സര്‍ക്കാരിനെ മാറ്റുമെന്നത് മറക്കേണ്ട: രാകേഷ് ടിക്കായത്ത്
സോനിപ്പത്ത്: ആള്‍ക്കൂട്ടം വിചാരിച്ചാല്‍ സര്‍ക്കാറിനെ തന്നെ മാറ്റാന്‍ കഴിയുമെന്ന് ഓര്‍ക്കണമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. സ്വന്തം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണ് കര്‍ഷകര്‍. അവര്‍ക്കു മുന്നില്‍ നിങ്ങള്‍ ഒന്നുമല്ലെന്ന് മനസിലാക്കുക. കാര്‍ഷിക നിയമങ്ങള്‍ സാധാരണക്കാരനെ തകര്‍ക്കും. അതോടൊപ്പം ഈ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുകയും പാവപ്പെട്ടവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത് കര്‍ഷകന്റെ മാത്രമല്ല, ഓരോ സാധാരണ തൊഴിലാളിയുടെയും സമരമാണെന്നും ടിക്കായത്ത് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  4 days ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  4 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  4 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  4 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  4 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  4 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  4 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  4 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  4 days ago