ദേശീയ പണിമുടക്ക്; നോട്ടീസ് നല്‍കി
കല്‍പ്പറ്റ: തൊഴിലാളി സംഘടനകളുടെയും കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളും സംയുക്തമായി സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പണിമുടക്ക് നോട്ടീസ് ആക്ഷന്‍ കൗണ്‍സിലിന്റെയും സമര സമിതിയുടെയും നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നല്‍കി.
വിലക്കയറ്റം തടയുക, തൊഴിലവകാശം സംരക്ഷിക്കുക തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, തൊഴിലാളികളുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാവര്‍ക്കും ഉറപ്പുവരുത്തുക, സിവില്‍ സര്‍വിസിലെ ഔട്ട് സോഴിസിങ് ഉള്‍പ്പെടെയുള്ള സ്വകാര്യവല്‍കരണ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
കല്‍പ്പറ്റ കലക്ടറേറ്റ് പരിസരത്ത് പ്രകടനത്തിനു ശേഷം ചേര്‍ന്ന യോഗം എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയേറ്റഗം എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രേണുകുമാര്‍, വി.കെ മനോജ് സംസാരിച്ചു. പി സന്തോഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. മാനന്തവാടി താലൂക്ക് ഓഫിസ് പരിസരത്ത് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.വി ആന്റണി ഉദ്ഘാടനം ചെയ്തു. ഇ.കെ ബിജുജന്‍, ടി.കെ അബ്ദുള്‍ ഗഫൂര്‍, ടി.കെ സുരേഷ്, വി.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ എന്‍.ജി.ഒ.യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. വി.ജെ ഷാജി, പി.എന്‍ മുരളീധരന്‍, പി.എം ജയപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."