റഷ്യയെ പിന്തുണച്ച് സി.പി.എം ; ഉക്രൈൻ നാറ്റോയിൽ ചേരരുതെ ന്ന റഷ്യയുടെ ആവശ്യം ന്യായം
ന്യൂഡൽഹി
ഉക്രൈനെ ആക്രമിക്കാൻ റഷ്യ ഉന്നയിച്ച ന്യായങ്ങളെ പിന്തുണച്ച് സി.പി.എം. ഉക്രൈനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കൻ യൂറോപ്യൻ അതിർത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈൽ സംവിധാനവും റഷ്യയുടെ സുരക്ഷയെ വലിയ തോതിൽ ബാധിക്കും. അതിനാൽ ഉക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദം ന്യായമാണ്. സി.പി.എം പോളിറ്റ്ബ്യുറോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ യു.എസ് നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി നാറ്റോ സൈന്യം കിഴക്കൻ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. റഷ്യയുടെ ആവശ്യം യു.എസും നാറ്റോയും നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുകയാണ്. കിഴക്കൻ ഉക്രൈനിലെ ഡോൺബാസ് പ്രദേശമടക്കമുള്ള ഭാഗങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചാൽ മാത്രമേ പ്രദേശത്ത് സമാധാനം പുലരുകയുള്ളൂവെന്നും സി.പി.എം ചൂണ്ടിക്കാട്ടി. ഉക്രൈനിലെ വിദ്യാർഥികളടക്കമുള്ള ആയിരക്കണക്കിന് പേരുടെ സുരക്ഷ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണം. എല്ലാ ഇന്ത്യക്കാരെയും യുദ്ധഭൂമിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."