'യുദ്ധം വേണ്ട, ലോകത്ത് സമാധാനമുണ്ടാവുകയാണ് പ്രധാനം'; യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തി റഷ്യന്‍ ടെന്നീസ് താരങ്ങള്‍
മോസ്കോ: സ്വന്തം രാജ്യം ഉക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ സമാധാനത്തിനായി ആഹ്വാനം ചെയ്ത് പ്രമുഖ റഷ്യന്‍ ടെന്നീസ് താരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ് വദേവും ഏഴാം നമ്പര്‍ താരമായ ആേ്രന്ദ റുബലേവുമാണ് യുദ്ധം വേണ്ടെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.
ഒരു ടെന്നീസ് താരമെന്ന നിലക്ക് ലോകം മുഴുവന്‍ സമാധാനത്തിന്റെ സന്ദേശം നല്‍കാനാണ് ഞാനാഗ്രഹിക്കുന്നതെന്ന് മെദ്വദേവ് പറഞ്ഞു. ''ടെന്നീസ് താരമെന്ന നിലയില്‍ പലരാജ്യങ്ങളിലും കളിക്കേണ്ടിവന്നിട്ടുണ്ട്. ജൂനിയര്‍ തലം മുതല്‍ വിവിധ രാജ്യങ്ങളില്‍ പോയി ടെന്നീസ് കളിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായി തോന്നുന്നില്ല. ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ്.'' മെദ്വദേവ് വിശദീകരിച്ചു.
ദുബൈ ടെന്നിസ് ചാംപ്യന്‍ഷിപ്പ് സെമിഫൈനലിന് തൊട്ടുപിന്നാലെയായിരുന്നു ആന്ദ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്. ഹ്യൂബര്‍ട്ട് ഹര്‍ക്കാസിനെ 3-6,7-5,7-6 ന് തോല്‍പ്പിച്ചതിന് പിന്നാലെ കാമറ ലെന്‍സില്‍ ദയവായി യുദ്ധം വേണ്ട എന്നാണ് അദ്ദേഹം എഴുതിയത്. സമാധാനത്തിലും ഐക്യത്തിലുമാണ് താന്‍ വിശ്വസിക്കുന്നതെന്നും റുബലേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."