'യുദ്ധഭൂമിയില്‍ നിലനില്‍പ്പില്ലാതെ'; ഉക്രൈനില്‍ നിന്നും പാലായനം ചെയ്ത് പതിനായിരങ്ങള്‍
കീവ്: പലങ്ക, സിററ്റ്, ബോട്ടോസാനി, ബെറെഗ്‌സുരാനി, മെഡിക തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങളും ഗ്രാമങ്ങളും ഒരു കാലത്ത് ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് വളരെ പ്രധാനപ്പെട്ടയിടങ്ങളായിരുന്നു. എന്നാലിന്ന് അവ യൂറോപ്പിന്റെ പുതിയ ഭൂപടത്തിലെ പ്രധാന പോയിന്റുകളാണ്. അഭയാര്‍ഥിപ്രവാഹം എന്ന പുതിയ വെല്ലുവിളി നേരിടുകയാണ് ഇന്നിവിടങ്ങളെല്ലാം.
കാല്‍നടയായും കാറിലും ട്രെയിനിലും പാലായനം ചെയ്യുന്നത് എത്രയാളുകളാണെന്നും അവരില്‍ ആര്‍ക്കെല്ലാം സഹായം ആവശ്യമുണ്ടെന്ന കാര്യത്തിലും അധികൃതര്‍ക്ക് യാതൊരു അറിവുമില്ല.
19 വയസ്സുള്ള മരിജയും 13 വയസ്സുള്ള അവളുടെ സഹോദരി കട്ജയും സുഹൃത്തുക്കളോടൊപ്പം കീവില്‍ നിന്നും പാലയനം ചെയ്യുന്നവരാണ്.
'എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഞങ്ങള്‍ വാങ്ങാന്‍ തുടങ്ങി, എല്ലാത്തരം വസ്ത്രങ്ങളും രേഖകള്‍, പണം, കൂടാതെ ഭക്ഷണം പോലെ കഴിയുന്നതെല്ലാം ഞങ്ങള്‍ കെട്ടിപ്പെറുക്കി, ഞങ്ങളിതെല്ലാം ചെയ്യുമ്പോഴും പുറത്ത് സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു.'- മരിജ പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രിയോടെ പെണ്‍കുട്ടികള്‍ ഹംഗറിയില്‍ എത്തുകയും മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 100,000 പേര്‍ ഉക്രെയ്‌നില്‍ നിന്ന് രക്ഷപ്പെട്ടതായി യുഎന്‍ കണക്കാക്കുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുന്നു, രാജ്യത്ത് തന്നെ തുടരണോ അതോ പാലായനം ചെയ്യണോ എന്നറിയാതെ അമ്പരന്ന് നില്‍ക്കുകയാണ് മിക്കവാറും പേര്‍.
അവരുടെ തീരുമാനങ്ങള്‍ സൈനിക സാഹചര്യത്തെയും അധിനിവേശം തടയുന്നതിനുള്ള നയതന്ത്ര നീക്കങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.
കടപ്പാട്: ബി.ബി.സി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."