HOME
DETAILS
MAL
ഉക്രെയിനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം മുംബൈലെത്തി : 27 മലയാളികളും
backup
February 26 2022 | 15:02 PM
മുംബൈ : ഉക്രെയിനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യത്തിലെ ആദ്യവിമാനം മുംബൈയിലെത്തി. 219 യാത്രക്കാരുമായെത്തിയ വിമാനത്തില്‍ 27 മലയാളികളുമുണ്ട്. 8.15ഓടെയാണ് വിമാനം മുംബൈ വിമാനത്താവളത്തിലെത്തിയത്.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതായി പീയുഷ് ഗോയല്‍ പറഞ്ഞു. ഉക്രൈനില്‍നിന്നെത്തുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ മുംബൈയില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.
റുമേനിയയില്‍ നിന്നാണ് വിമാനം രാത്രി എട്ടോടെ മുംബൈയിലെത്തിയത്. റുമേനിയയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
#WATCH | Union Minister Piyush Goyal welcomes the Indian nationals safely evacuated from Ukraine at Mumbai airport pic.twitter.com/JGKReJE1ct
— ANI (@ANI) February 26, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."