HOME
DETAILS
MAL
കനത്ത മഴയില്‍ പള്ളിയുടെ മതില് തകര്‍ന്നു
backup
August 18 2016 | 22:08 PM
ഇരിക്കൂര്‍: കനത്ത മഴയില്‍ കോളോട് മസ്ജിദിന്റെ ചുറ്റുമതില്‍ തകര്‍ന്നു റോഡിലേക്കുവീണു. ചെങ്കല്ലില്‍ കെട്ടിയ മതിലാണ് തകര്‍ന്നത്. കല്ലുകള്‍ റോഡില്‍ ചിന്നിച്ചിതറി കിടന്നതിനാല്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഇരിക്കൂറിലെ കല്ല്യാട് റോഡില്‍ ബദ്രിയ മസ്ജിദിനു സമീപത്തെ കെ.പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും തകര്‍ന്നു. അഞ്ചുമീറ്ററോളം ഉയരത്തിലുള്ള ചെങ്കല്‍ ഭിത്തിയാണ് തകര്‍ന്നത്. അമ്പതിനായിരം രൂപ നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."