തൃക്കാക്കര നഗരസഭാ യോഗത്തില്‍ ബഹളം
കാക്കനാട് : തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. കഴിഞ്ഞ ദിവസം നടന്ന കര്‍ഷകരെ ആദരിക്കല്‍ ചടങ്ങില്‍ എം.എല്‍.എയെ ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചു വരുത്തി കൃത്യ സമയത്ത് പരിപാടി തുടങ്ങാതെ ആക്ഷേപിച്ചതിനു എല്‍.ഡി.എഫ് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബഹളം വച്ചതാണ് പ്രശ്‌നത്തിന് തുടക്കം.
ചടങ്ങു സംഘടിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വികസന ഭരണസമിതിയാണെന്നും ചടങ്ങ് തുടങ്ങാന്‍ താമസം വരുത്തിയത് സ്റ്റാഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി കുര്യന്റെ ഉത്തരവാദിത്തമില്ലായ്മയാണെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മുപ്പത്തി ഒന്‍പതാം ഡിവിഷനിലെ സ്വകാര്യ വ്യക്തി കൈയേറിയിരിക്കുന്ന നഗരസഭയുടെ കീഴിലുള്ള കുളം വീണ്ടെടുക്കാനും കഴിഞ്ഞ ഭരണ സമിതിയില്‍ പത്താം വാര്‍ഡില്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയില്‍ അനധികൃതമായി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചതും അന്വേഷിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."