ട്രെയിനില്‍ വെച്ച് സ്ഫോടക വസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.
സീററിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇതോടൊപ്പം യാത്ര ചെയ്തുവെന്ന് കരുതുന്ന സ്ത്രീയെ റെയില്‍വെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
റെയില്‍വേ പൊലിസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വണ്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
കസ്റ്റഡിയില്‍ എടുത്ത യാത്രക്കാരിക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ഇവരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
ഇവര്‍ ചെന്നൈ സ്വദേശിനിയാണ്. കസ്റ്റഡിയില്‍ എടുത്ത ഇവരെ ചോദ്യംചെയ്ത ശേഷമേ കൂടുതല്‍ കാര്യം വ്യക്തമാവുകയുള്ളുവെന്ന് പൊലിസ് അറിയിച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ളവര്‍ സഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."