HOME
DETAILS
MAL
മണിപ്പൂരിൽ അഫ്സ്പ പിൻവലിക്കുമെന്ന് ബി.ജെ.പി
backup
February 27 2022 | 08:02 AM
ഇംഫാൽ
സംസ്ഥാനത്ത് സായുധസേനാ നിയമം (അഫ്സ്പ) പിൻവലിക്കുമെന്ന് ബി.ജെ.പി. മുഖ്യമന്ത്രി എന്‍ ബിരേൻ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. നാളെ നടക്കാനിരിക്കുന്ന ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംസ്ഥാനത്ത് തന്റെ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണം സമാധാനം ഉറപ്പാക്കി. ഇതു ഭാവിയില്‍ സായുധസേനാ നിയമം (അഫ്സ്പ) റദ്ദാക്കുന്നതിന് അടിത്തറയായാണ് വിലയിരുത്തുന്നത് ' ബിരേൻ സിങ് പറഞ്ഞു.
അഫ്സ്പക്കെതിരേയുള്ള ബി.ജെ.പിയുടെ നിലപാടില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. മണിപ്പൂരിലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായി അഫ്സ്പ അസാധുവാക്കുമെന്ന് മത്സരരംഗത്തുള്ള മറ്റെല്ലാ മുന്‍നിര രാഷ്ടീയ പാര്‍ട്ടികളും മുന്നോട്ടു വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."