മയക്കുമരുന്ന് മാഫിയയെ തുരത്തിയ വനിതാ ഐ.പി.എസ് ഓഫിസര്‍ക്കെതിരേ പ്രചാരണത്തിന് അമിത്ഷാ
ഇംഫാൽ
മണിപ്പൂരിൽ മയക്കുമരുന്ന് മാഫിയയെ തുരത്തിയ വനിതാ ഐ.പി.എസ് ഓഫിസര്‍ക്കെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത്ഷാ. ഇംഫാലില്‍ യായ്സ്കൂള് മണ്ഡലത്തില്‍ മത്സരിക്കുന്ന ബൃന്ദ തണൗജാമിനെതിരേയാണ് അമിത്ഷാ പ്രചാരണത്തിന് ഇറങ്ങുക.
മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയയെ ബൃന്ദ തണൗജാം ഒതുക്കിയിരുന്നു. ഇതിനുശേഷം സർക്കാരുമായി അഭിപ്രായ വ്യതാസം രൂപപ്പെട്ടതിനെ തുടർന്നാണ് അവര്‍ പൊലിസ് സേനയില്‍നിന്ന് രാജിവച്ചത്. സിറ്റിങ് എം.എല്‍.എയും സംസ്ഥാന മന്ത്രിയുമായ തോക്ക്ഹാം സത്യബത്ര സിങ്ങിനെതിരേ ജെ.ഡി.യു ടിക്കറ്റിലാണ് അവര്‍ മത്സരിക്കുന്നത്. അവരുടെ ജനപ്രീതിയിലുള്ള ഭയം മൂലമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രചരണത്തിനായി എത്തുന്നത്.
ബി.ജെ.പിയുടെ സിറ്റിങ് മന്ത്രിക്കെതിരേ മത്സരിക്കുന്ന തനിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി രംഗത്തുവന്നത് അംഗീകാരമായി കാണുന്നുവെന്നും തന്റെ പോരാട്ടം അഴിമതിക്കും ലഹരിമാഫിയക്കെതിരേയുമാണെന്നും ബൃന്ദ തണൗജാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."