HOME
DETAILS

ദയവായി ഞങ്ങളെ രക്ഷിക്കൂ... ഉക്രൈനിൽനിന്ന് അഭ്യർഥനയുമായി റഷാദ് മുഹമ്മദ്

  
backup
February 27 2022 | 08:02 AM

9563-56-6321


എടച്ചേരി (കോഴിക്കോട്)
ഉക്രൈനിൽ റഷ്യൻ ആക്രമണത്തിന്റെ ഭയാനകതയും കെടുതികളും നേരിൽകണ്ട എടച്ചേരി സ്വദേശിയും മലോൽ ശരീഫിന്റെ മകനുമായ വിനീഷ്യ മെഡിക്കൽ കോളജ് ഒന്നാം വർഷ വിദ്യാർഥി റഷാദ് മുഹമ്മദ് ഫോണിലൂടെ തന്റെ ആശങ്കകൾ സുപ്രഭാതവുമായി പങ്കുവച്ചു.


"ഞാൻ റഷാദ് മുഹമ്മദ്, യുക്രെയിനിലെ വിനീഷ്യ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്സിന് പഠിക്കുന്നു. ഇവിടെ ആക്രമണം തുടങ്ങിയത് മുതൽ മെഡിക്കൽ വിദ്യാർഥികളായ ഞങ്ങൾക്ക് ഭയരഹിതമായി ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ല. ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളോളമായി. ഏതു സമയവും എന്തും സംഭവിക്കാമെന്ന രൂപത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. സദാസമയവും കാതടപ്പിക്കും വിധം സൈറൺ മുഴങ്ങിക്കൊണ്ടേയിരിക്കും. പരിഭ്രാന്തരായി ബങ്കറുകളിലേക്ക് ഓടിയൊളിക്കുമ്പോഴും ഉള്ളിൽ ഒറ്റ പ്രാർഥന മാത്രം. പഠനം നിലച്ചാലും ജീവനോടെ വീട്ടിലെത്തണം. ഉറ്റവരെയും ഉടയവരെയും കാണണം.


ഏതു നിമിഷവും തളർന്നു വീണേക്കാമെന്ന അവസ്ഥ. ഏതെങ്കിലും വിധത്തിൽ ഉക്രൈൻ അതിർത്തി കടന്ന് കിട്ടിയാൽ അയൽ രാജ്യങ്ങളായ പോളണ്ടിലേക്കോ റൊമാനിയയിലേക്കോ പോയി അവിടെ അഭയംതേടി നാട്ടിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ഞാനും കൂട്ടുകാരും. പക്ഷേ, എല്ലാ വഴികളും അടഞ്ഞുകിടക്കുന്നു. ഒരുപാട് ബുദ്ധിമുട്ടി അതിർത്തികളിൽ എത്തിയ കുട്ടികൾ അവിടെയുള്ള കൊടും തണുപ്പ് കാരണം അവരുടെ മനസു പോലെ ശരീരവും മരവിച്ചു പോവുകയാണ്. അവർക്കുമില്ല കഴിക്കാൻ ഭക്ഷണവും മാറാൻ വസ്ത്രങ്ങളും.
കുടിവെള്ളം പോലും ലഭിക്കാതെ നരകയാതനയിൽ കഴിയുന്ന ഒട്ടനവധി പേരുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. വിദ്യാർഥികളുടെ ദുരിതങ്ങൾ കണക്കിലെടുത്ത് നാട്ടിലുള്ള എല്ലാ പാർട്ടികളും എല്ലാ സംഘടനകളും ഇടപെട്ട് സർക്കാർ വഴി എന്തെങ്കിലും ചെയ്യണമെന്നാണ് ഞങ്ങളുടെ അപേക്ഷ''. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഇന്ത്യൻ വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും റഷാദ് അഭ്യർഥിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago