ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കും; സുരക്ഷയ്ക്ക് പ്രഥമ പരിഗണന: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: റഷ്യന്‍ കടന്നുകയറ്റം രൂക്ഷമായ ഉക്രൈനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ രാവും പകലും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
By running Operation Ganga, we are bringing back 1000s of Indians home. Our sons, daughters still stranded in #Ukraine will be brought back. GoI working day and night for them...Wherever there is trouble, we left no tone unturned to bring our citizens back: PM Modi in Basti, UP pic.twitter.com/e9TmIMGnsq
— ANI UP/Uttarakhand (@ANINewsUP) February 27, 2022
ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ദൗത്യം തുടങ്ങിയിരുന്നു. ഓപറേഷന്‍ ഗംഗ എന്ന് പേരിട്ട ദൗത്യം വഴി രണ്ട് വിമാനങ്ങളിലായി 81 മലയാളികള്‍ ഉള്‍പ്പെടെ 500ലേറെ ഇന്ത്യാക്കാരെ ഡല്‍ഹിയിലെത്തിച്ചു. ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി അയക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."