HOME
DETAILS
MAL
റഷ്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായി ഉക്രൈന്
backup
February 27 2022 | 15:02 PM
കീവ്: റഷ്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈന്. ബെലാറൂസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി അറിയിച്ചു. ചര്‍ച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈന് പ്രതിനിധി സംഘം യാത്ര തുടങ്ങി.
ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചയെക്കുറിച്ച് യുക്രൈന് ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."