HOME
DETAILS
MAL
ഖത്തറില്‍ സമം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം
backup
February 27 2022 | 16:02 PM
ദോഹ: ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ സമുദ്രപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മാര്‍ച്ച് രണ്ട് ബുധനാഴ്ച വരെ അതിരാവിലെയും രാത്രിയും താപനിലയില്‍ നേരിയ കുറവ് പ്രതീക്ഷിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 1017 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് പ്രവചനം.
അതേസമയം, ഈ കാലയളവില്‍, കാറ്റ് 1020 നോട്ട് മൈല്‍ വേഗത്തിലോ അല്ലെങ്കില്‍ 27 നോട്ട് മൈല്‍ വരെ വേഗത്തിലോ വീശാന്‍ സാധ്യത. കടലിന്റെ ഉയരം മൂന്നു മുതല്‍ എട്ട് അടിവരെ ഉയരും. ഈ കാലയളവില്‍ എല്ലാവരും മുന്‍കരുതലുകള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ട്വിറ്ററിലൂടെ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."