HOME
DETAILS
MAL
ആറ്റുകാല്‍ പൊങ്കാലക്കു തുടക്കമായി
backup
February 27 2021 | 06:02 AM
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കു തുടക്കമായി. രാവിലെ 10.50നാണ് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നത്. വീടുകളില്‍ പൊങ്കാല ഇടുന്നവരും ഈ സമയം പൊങ്കാല അടുപ്പുകളില്‍ തീ പകര്‍ന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണ ചടങ്ങുകള്‍. അതുകൊണ്ടുതന്നെ ക്ഷേത്രത്തിനുള്ളില്‍ മാത്രമായിരുന്നു പൊങ്കാല അര്‍പ്പിച്ചത്. ക്ഷേത്രവളപ്പിലും ഭക്തര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടണമെന്നായിരുന്നു നിര്‍ദ്ദേശം. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ഉച്ച കഴിഞ്ഞ് 3.40 നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം 7 മണിയോടെ കുത്തിയോട്ട ചടങ്ങുകള്‍ നടക്കും. പുലര്‍ച്ചെ ഒരു മണിക്ക് നട അടയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."