കൊവിഡ് മുൻകരുതൽ വീഴ്ച്ച; റിയാദ് ബത്ഹയിലെ മാംസ മാർക്കറ്റ് അധികൃതർ അടപ്പിച്ചു
റിയാദ്: അനിയന്ത്രിതമായി ആളുകൾ കൂടുന്നതിനെ തുടർന്ന് റിയാദിലെ ഇറച്ചി മാർക്കറ്റ് അധികൃതർ അടപ്പിച്ചു. കൊവിഡ് പാശ്ചാതലത്തിൽ വേണ്ട മുൻകരുതൽ സ്വീകരിക്കാത്തതിനെ തുടർന്നാണ് റിയാദ് നഗരസഭയുടെ നടപടി. കൊവിഡ് മുൻകരുതൽ സ്വീകരിക്കാതെ ആളുകൾ കൂട്ടം കൂടുന്നതായി സ്വദേശി പൗരൻ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാർക്കറ്റ് അടച്ചു പൂട്ടിയത്. ദിനംപ്രതി നിരവധി വൈറസ് ബാധയാണ് റിയാദിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് അധികൃതർ പരിശോധന കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 213 റൗണ്ട് പരിശോധന നടത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. 482 കൊവിഡ് നിയമ ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. നിയന്ത്രണങ്ങൾ പാലിക്കാത്ത 64 സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. ദിനം പ്രതി 29 മുതൽ 128 സ്ഥാപനങ്ങൾ വരെ അടപ്പിക്കുന്നതായാണ് കണക്കുകൾ,. കഴിഞ്ഞ ഒരാഴ്ചക്കിടെ 516 സ്ഥാപനങ്ങളാണ് അധികൃതർ അടപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."