ഉക്രൈനിന്മേലുള്ള റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കൂ; ബെര്‍ലിന്‍ തെരുവുകളില്‍ പ്രതിഷേധവുമായി ലക്ഷങ്ങള്‍
ഉക്രൈന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ പ്രതിഷേധമിരമ്പി.
പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. റഷ്യന്‍ എംബസിക്ക് സമീപമുള്ള സെന്‍ട്രല്‍ ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിലേക്ക് ആയിരക്കണക്കിന് ആളുകള്‍ എത്തിയതിനാല്‍ ജര്‍മ്മന്‍ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ട്രയിന്‍ ഗതാഗതം തടസപ്പെട്ടു.
ഉക്രൈന്റെ പതാകയുടെ നിറമായ നീലയും മഞ്ഞയും കലര്‍ന്ന വസ്ത്രങ്ങളാണ് പല പ്രതിഷേധക്കാരും ധരിച്ചത്. യുദ്ധം നിര്‍ത്തുക, പുടിന്റെ അവസാന യുദ്ധം, ഞങ്ങള്‍ യുക്രൈനിനൊപ്പം എന്നിങ്ങനെയുള്ള ബോര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തലസ്ഥാനം കീഴടക്കിയത്. ഉക്രേനിയന്‍, യൂറോപ്യന്‍ യൂനിയന്‍ പതാകകളും പ്രതിഷേധക്കാര്‍ കയ്യിലേന്തിയിരുന്നു. ഏകദേശം 20,000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് പ്രതിഷേധക്കാരുടെ എണ്ണം ആറക്കം കടക്കുകയായിരുന്നു. ലണ്ടന്‍, പാരീസ്, റോം, ബ്രസല്‍സ്, വിയന്ന, മാഡ്രിഡ്, സോഫിയ എന്നിവയുള്‍പ്പെടെ പല യൂറോപ്യന്‍ നഗരങ്ങളിലും ഞായറാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
More than 100,000 turned out in Berlin to demonstrate against Russia’s invasion of Ukraine and show solidarity with the Ukrainian people. https://t.co/Qerlo6Fi59 pic.twitter.com/Sg1DtyU5mI
— ABC News (@ABC) February 27, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."