പുടിനുമായി ബന്ധം; ചെൽസിയുടെ നിയന്ത്രണം കൈമാറി അബ്രമോവിച്ച്
ചെൽസി
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് റഷ്യൻ ശതകോടീശ്വരനും ചെൽസി ഫുട്ബോൾ ക്ലബ് ഉടമയുമായ റോമൻ അബ്രമോവിച്ച് ക്ലബിന്റെ നിയന്ത്രണം കൈമാറി.
റഷ്യയുടെ ഉക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി അബ്രമോവിച്ചിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.ചെൽസിയുടെ നിയന്ത്രണം ക്ലബിന്റെ ചാരിറ്റി ഫൗണ്ടേഷന് നൽകിയതായി അബ്രമോവിച്ച് വ്യക്തമാക്കി.
ചെൽസിയുടെ ഉടമ എന്ന നിലയിൽ ഔദ്യോഗികമായി പടിയിറങ്ങുകയോ, ക്ലബ് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ക്ലബിലെ കാര്യങ്ങൾ ഇനി നിയന്ത്രിക്കുന്നത് താനാകില്ലെന്ന് അബ്രമോവിച്ച് വ്യക്തമാക്കി. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ചെൽസിയെ വാങ്ങാൻ താൽപര്യമുള്ളവർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, ക്ലബ്ബിനെ വിൽപ്പനക്ക് വെക്കാൻ അബ്രമോവിച്ച് ഉദ്ദേശിക്കുന്നില്ലെന്നാണ് ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."