HOME
DETAILS

നയം മാറ്റി ജർമനി ഉക്രൈന് 1,000 ടാങ്ക് വേധ മിസൈലുകൾ നൽകും

  
backup
February 28 2022 | 06:02 AM

%e0%b4%a8%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%9c%e0%b5%bc%e0%b4%ae%e0%b4%a8%e0%b4%bf-%e0%b4%89%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a8%e0%b5%8d-1000


ബെർലിൻ
ഉക്രൈന് ടാങ്കുകളും മിസൈലുകളും മറ്റ് ആയുധങ്ങളും നൽകുമെന്ന് ജർമനി. റഷ്യക്കെതിരേ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് അറിയിച്ചു. 1,000 ടാങ്ക് വേധ ജാവലിൻ മിസൈലുകളും 500 സ്റ്റിങ്ങർ മിസൈലുകളും ഉടൻ ഉക്രൈനിലെത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശം നിർണായക ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇത് യുദ്ധാന്തര ലോകക്രമത്തിനു ഭീഷണിയാണ്- ഒലാഫ് പറഞ്ഞു. പുടിന്റെ അധിനിവേശ സേനയ്‌ക്കെതിരേ സാധിക്കുന്ന തരത്തിൽ പ്രതിരോധിക്കുന്നതിന് ഉക്രൈനെ സഹായിക്കുകയെന്നത് നമ്മുടെ കടമയാണെന്നും ജർമൻ ചാൻസലർ വ്യക്തമാക്കി.


ഇതാദ്യമായാണ് ജർമനി വിദേശനയത്തിൽ കാതലായ മാറ്റംവരുത്തുന്നത്. സംഘർഷബാധിത മേഖലകളിലേക്ക് മാരകായുധങ്ങൾ കയറ്റിയയക്കില്ലെന്ന നയമായിരുന്നു ജർമനി നീണ്ടകാലം തുടർന്നുവന്നിരുന്നത്. 400 ജർമൻ നിർമിത ടാങ്ക് വേധ മിസൈലുകൾ ഉക്രൈന് നൽകാൻ നെതർലൻഡ്‌സിന് ജർമനി നിർദേശം നൽകിയിട്ടുണ്ട്. 9 ഡി-30 ഹോവിസർ പീരങ്കികളും മറ്റു ആയുധങ്ങളും ഉക്രൈനു നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 14 സൈനിക വാഹനങ്ങളും 10,000 ടൺ ഇന്ധനവും ഉക്രൈനു നൽകുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
27 അംഗ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ സാമ്പത്തികമായി ഏറ്റവും കരുത്തുറ്റ രാജ്യമായ ജർമനിയുടെ സഹായത്തെ ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി സ്വാഗതം ചെയ്തു. യുദ്ധവിരുദ്ധ സഖ്യം പ്രവർത്തിച്ചുതുടങ്ങിയെന്നാണ് അദ്ദേഹം ട്വീറ്റിയത്. റഷ്യ നടത്തുന്നത് ലജ്ജാകരമായ ആക്രമണമാണെന്നും ഉക്രൈന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ജർമൻ വിദേശകാര്യമന്ത്രി അന്നലെന ബെർബക് പറഞ്ഞു.യു.എസ് ഇതുവരെ 100 കോടി ഡോളറിന്റെ സുരക്ഷാ സഹായം ഉക്രൈന് നൽകിയിട്ടുണ്ട്. ഫ്രാൻസും കഴിഞ്ഞ ദിവസം ഉക്രൈന് സൈനിക സഹായം അയച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago