ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയമമന്ത്രി എകെ ബാലനും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഞായറാഴ്ച രാവിലെ ചര്‍ച്ച നടന്നത്. വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന് ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്കി. മിനിറ്റ്സ് വന്നാലുടന്‍ സമരം നിര്‍ത്തി മടങ്ങുമെന്നും മന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നുവെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
അതേസമയം, സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം തുടരും. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."