HOME
DETAILS
MAL
ഡൽഹി കലാപക്കേസിൽ പ്രതിചേർക്കണമെന്ന ആവശ്യം ; സോണിയാ ഗാന്ധി, രാഹുൽ, പ്രിയങ്ക തുടങ്ങിയവർക്ക് ഡൽഹി ഹൈക്കോടതി നോട്ടിസ്
backup
March 01 2022 | 05:03 AM
ന്യൂഡൽഹി
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹരജിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടിസ്. ഡൽഹി കലാപത്തിന് രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ കാരണമായെന്നും അവരെയും കേസിൽ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് കുമാർ എന്നിവരടങ്ങിയ ബഞ്ച് നോട്ടിസയച്ചത്.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, പർവേശ് വർമ, ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാൾ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അസദുദ്ദീൻ ഉവൈസി, ആക്ടിവിസ്റ്റ് ഹർഷ് മന്ദർ, ബോളിവുഡ് നടി സ്വരാ ഭാസ്‌കർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി കോൽസെ പാട്ടീൽ തുടങ്ങിയവർക്കും നോട്ടിസയച്ചിട്ടുണ്ട്.
ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."