HOME
DETAILS

റഷ്യന്‍ പ്രസിഡന്റുമായി അബുദാബി കിരീടാവകാശി ചര്‍ച്ച നടത്തി

  
backup
March 02 2022 | 14:03 PM

russia-ukrain-war-gulf-countries-abudhabi-shaikh25245135

ദുബൈ:അബുദബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി.

പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളുമായുള്ള (ഒപെക്) റഷ്യന്‍ സഹകരണത്തിന്റെ വെളിച്ചത്തില്‍ ഊര്‍ജ വിപണിയിലെ സംഭവവികാസങ്ങളും ഊര്‍ജ വിപണി സ്ഥിരത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു.യുക്രെയ്‌നിലെ സംഭവവികാസങ്ങളെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമുണ്ടാവണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

നിലവിലുള്ള പ്രതിസന്ധിക്ക് സുസ്ഥിരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുമായി യു.എ.ഇ ഏകോപനം തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago