HOME
DETAILS

നിറഞ്ഞാടി ബ്ലാസ്‌റ്റേഴ്‌സ്; മൂന്നടിയില്‍ തരിപ്പണമായി മുംബൈ സിറ്റി

  
backup
March 02, 2022 | 4:04 PM

blasters-win-mumbai-city265464656456

ബ്ലാസ്‌റ്റേഴ്‌സ് -3
മുംബൈ സിറ്റി -1

മുംബൈക്കെതിരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് ഗോളിന്റെ ജയം. സഹലിന്റെയും അല്‍വാരോ വാസ്‌കസിന്റെയും ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

മലയാളി താരം സഹല്‍ അബ്ദുസ്സമദ് മനോഹരമായ സോളോ ഗോളോടെ തുടക്കമിട്ട സ്‌കോറിങ് ഇരട്ട ഗോളുമായി അല്‍വാരോ വാസ്‌ക്വെസ് ഏറ്റെടുത്തപ്പോള്‍ ആധികാരികമായാണ് തിലക് മൈതാനില്‍ മഞ്ഞപ്പട ജയിച്ചത്.

മലയാളി താരം സഹല്‍ അബ്ദുസ്സമദ്, ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി മഞ്ഞപ്പടയെ മുന്നിലെത്തിച്ചപ്പോള്‍ ഹാഫ് ടൈമിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അല്‍വാരോ വാസ്‌ക്വെസ് ആണ് ലീഡുയര്‍ത്തിയത്. സ്വയം സമ്പാദിച്ച പെനാല്‍ട്ടി അല്‍വാരോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ മുംബൈ സമനില ഗോളിനായി ആഞ്ഞുപിടിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍വന്നത്. പ്രത്യാക്രമണത്തില്‍ പന്തുമായി ബോക്‌സിലേക്കു കടന്ന വാസ്‌ക്വെസിനെ കാല്‍വെച്ചു വീഴ്ത്തുകയല്ലാതെ മുംബൈ പ്രതിരോധതാരം ഫാളിന് വഴിയുണ്ടായിരുന്നില്ല. തന്ത്രപൂര്‍വം കിക്കെടുത്ത വാസ്‌ക്വെസ് കീപ്പറെ എതിര്‍ദിശയിലേക്ക് പായിച്ച് പന്ത് വലയിലാക്കുകയും ചെയ്തു.

60ാം മിനുട്ടില്‍ മത്സരഗതിക്കെതിരായി വാസ്‌ക്വേസിന്റെ രണ്ടാം ഗോള്‍ വന്നു. ബോക്‌സില്‍ നിന്ന് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈ കീപ്പര്‍ മുഹമ്മദ് നവാസിന് പിഴച്ചപ്പോള്‍ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടുക മാത്രമേ വാസ്‌കസിനുവേണ്ടിയിരുന്നുള്ളൂ. എഫ്.സി ഗോവക്കെതിരായ അടുത്ത മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് 2016നു ശേഷം ആദ്യമായി സെമി കളിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  3 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  3 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago