സഊദിയിൽ അഴിമതി വിരുദ്ധ അന്വേഷണത്തിൽ 400 മില്യൺ റിയാൽ പിടിച്ചെടുത്തു; റോയൽ കോർട്ട്, റോയൽ ഗാർഡ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ അറസ്റ്റിൽ
റിയാദ്: സഊദിയിൽ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിൽ 400 മില്യൺ റിയാൽ പിടിച്ചെടുത്തു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഏതാനും മുതിർന്ന ഉദ്യഗസ്ഥരും പിടിയിലായിട്ടുണ്ട്. സഊദി റോയൽ കോർട്ട്, റോയൽ ഗാർഡ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് അറസ്റ്റിലായത്. രാജ്യത്തെ അഴിമതി വിരുദ്ധ സമിതി (നസാഹ) യാണ് പുതിയ അഴിമതിയും അറസ്റ്റും വെളിപ്പെടുത്തിയത്. അടുത്തിടെ നിരവധി ക്രിമിനൽ കേസുകൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നിയമനടപടികൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കരാറുകളിലും പ്രോക്യു്റ്മെന്റ് വകുപ്പിലും ജോലി ചെയ്യുന്ന മൂന്ന് റോയൽ ഗാർഡ് ഉദ്യോഗസ്ഥ (റിട്ടയേർഡ് മേജർ ജനറൽ, കേണൽ, ലെഫ്റ്റനന്റ് കേണൽ) രുമായി ബന്ധപ്പെട്ട കേസാണ് ഒന്നാമത്തേത്. ഇതേ കേസിൽ 21 ബിസിനസുകാരെയും അറബ് പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാർ നിയമങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ ഇടപാടുകൾ ഇവർക്കെതിരെ കണ്ടെത്തിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിൽ നിന്ന് ശേഖരിച്ച തുക 400,000,000 നാനൂറ് ദശലക്ഷം റിയാലിൽ എത്തിയതായും കേസിൽ അന്വേഷണം തുടരുന്നതായും നസാഹ അറിയിച്ചു.
നേരത്തെ ലാൻഡ്സ് ആന്റ് ഗ്രാന്റ്സ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന റോയൽ കോടതിയിലെ ഒരു ഉദ്യോഗസ്ഥനെയും മധ്യസ്ഥരായ രണ്ട് സഊദി പൗരന്മാരും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്‌തതാണ് മറ്റൊരു കേസ്. ഇടനിലക്കാർ വഴി പണം സ്വീകരിച്ചതിന് പകരമായി പൗരന്മാർക്ക് 79 രാജകീയ ഗ്രാന്റുകളുടെ നടപടിക്രമങ്ങൾ അന്തിമമായി നിശ്ചയിക്കുകയായിരുന്നു. ആകെ തുക 2.85 ദശലക്ഷം സഊദി റിയാൽ വരെ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പൊതുജനങ്ങളുടെ പണം ലംഘിക്കുന്ന, അല്ലെങ്കിൽ വ്യക്തിപരമായ താൽപ്പര്യം നേടിയെടുക്കുന്നതിനോ പൊതുതാൽപര്യത്തിന് ഹാനികരമോ ചെയ്യുന്നവരെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും കുറ്റവാളികൾക്കെതിരെയുള്ള നീക്കങ്ങളും തുടരുകയാണെന്നും നാസാഹ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."