ഇടുക്കി മെഡിക്കല്‍ കോളജ് 4 യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
ചെറുതോണി: സേവ് മെഡിക്കല്‍ കോളജ് എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ എട്ട് പൊലിസുകര്ക്കും നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലിസ് രണ്ട് തവണ ലാത്തിചാര്‍ജ് നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ് സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷം ഡി.സി.സി.വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയുടെ പ്രസംഗം അവസാനിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരപരിപാടികളുടെ അവസാനഘട്ടമായതോടെ മെഡിക്കല്‍ കോളജ് റോഡില്‍ പൊലിസ് തീര്‍ത്ത ബാരിക്കേട് തകര്‍ത്ത് അകത്ത് കടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതിനേതുടര്ന്ന് പൊലിസും പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാകുകയും തുടര്‍ന്ന് പൊലിസ് ലാത്തി വീശുകയുമായിരുന്നു.
ഇടുക്കി പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഗോപിനാഥന്, എ.എസ്.ഐ സെബാസ്റ്റ്യന്‍, ഇടുക്കി ഏ.ആര് ക്യാമ്പിലെ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ദിലീപ്, സിബി ജോര്‍ജ്, അന്‍സാര്‍, പ്രദീപ്, ബൈജു, സിജുമോന്‍ പി.കെ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണി(33), കെന്നത്തടി മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റ്യന്‍(29), സെബിന് വര്‍ക്കി(21), സിബി (20) എന്നിവരെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെ ചെറുതോണി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗപരിപാടികള്‍ ആരംഭിക്കുകയും തുടര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തുകയുമായിരുന്നു. ഇടുക്കി - തൊടുപുഴ റോഡ് തിങ്ങിനിറഞ്ഞ് മാര്‍ച്ച് നീങ്ങിയതിനാല്‍ ജാഥ മെഡിക്കല്‍ കോളജ് റോഡിലേക്ക് പ്രവേശിക്കുന്നത്വരെ ഒരു മണിക്കൂറോളം സംസ്ഥാനപാതയിലെ ഗതാഗതം പൂര്‍മണായും സ്തംഭിച്ചു.
മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശന റോഡിന്റെ മധ്യഭാഗത്ത് പൊലിസ് ബാരിക്കേട് തീര്‍ത്ത് മാര്‍ച്ച് തടയുകയായിരുന്നു.
ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുതോണി ടൗണില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."