കമ്മ്യൂണിസം മതവിശ്വാസിക്ക് വിലക്കപ്പെട്ട കനി: സാദിഖലി തങ്ങൾ
കോഴിക്കോട്
കമ്മ്യൂണിസം മതവിശ്വാസിക്ക് വിലക്കപ്പെട്ട കനിയാണെന്ന് മുസ് ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മതം, മാർക്‌സിസം, നാസ്തികത ഏകദിന പഠന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
വിവിധ ചിന്താധാരകളുടെ പൊതു പ്ലാറ്റ് ഫോം എന്ന നിലക്കാണ് മുസ് ലിംലീഗ് നിലകൊള്ളുന്നത്. ഇന്ത്യൻ ഭരണഘടനയും മതേതരത്വവും ഉയർത്തിപ്പിടിച്ച് പൊതു ശത്രുവിനെതിരേ ഐക്യപ്പെടുക എന്നതാണ് കാലം ആവശ്യപ്പെടുന്ന ദൗത്യമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖഭാഷണം നടത്തി. മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ വിഷയം അവതരിപ്പിച്ചു.
ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്മാൻ കല്ലായി, കെ.എസ് ഹംസ, കെ.എം ഷാജി, സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി എന്നിവർ സംബന്ധിച്ചു. അബൂബക്കർ ഫൈസി മലയമ്മ, ഷാക്കിർ ഹുദവി ഒടമല, സുഹൈൽ വാഫി, ശിബിലി മുഹമ്മദ്, ഡോ. സി.പി അബ്ദുല്ല ബാസിൽ, സി.പി അബ്ദുസ്സമദ്, അജ്‌നാസ് വാഫി വൈത്തിരി, മുജീബ് കാടേരി, മുസ്തഫ പുളിക്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."