രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം? രണ്ടുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനമെന്ന് സൂചന നല്‍കി കഴിഞ്ഞ രണ്ടു ദിവസത്തെ കണക്കുകള്‍. തുടര്‍ച്ചയായ രണ്ടാം ദിനമാണ് 18,000 ത്തില്‍ അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,711 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പുതിയ രോഗികളോടെ, രോഗബാധിതരുടെ മൊത്തം എണ്ണം 1,12,10,799 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 100 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,57,756 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,84,523 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 14,392 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,08,68,520 ആയി ഉയര്‍ന്നു. നിലവില്‍ രണ്ടു കോടിയിലധികം പേര്‍ക്ക് കുത്തിവെയ്പ് എടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2,09,22,344 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."