അഭയകേന്ദ്രം തേടി പതിനൊന്നുകാരന്‍ ഒറ്റക്ക് യാത്രചെയ്തത് 1000 കിലോമീറ്റര്‍; ഉള്ളുലക്കുന്ന ചില ഉക്രൈന്‍ കാഴ്ചകള്‍
മോസ്‌ക്കോ: കത്തിയമരുന്ന കെട്ടിടങ്ങള്‍. കാലങ്ങളായി സ്വരുക്കൂട്ടിയ കിനാക്കള്‍ ഒറ്റസ്‌ഫോടനത്തില്‍ തകര്‍ന്നമരുന്നത്...കൈകാലുകള്‍ നഷ്ടമായവര്‍ മുറിവേറ്റവര്‍ ഉറ്റവും ഉടയവരുമില്ലാതായിപ്പോയര്‍..ജീവന്‍ തന്നെ നഷ്ടമായവര്‍...ഇങ്ങനെ യുദ്ധമുഖത്തു നിന്ന് നമുക്ക് മുന്നിലെത്തുന്ന കാഴ്ചകള്‍ ഏറെയാണ്.
എല്ലാം നഷ്ടമായി അഭയം തേടിയലയു്‌നനവരുടെ ദൈന്യമാര്‍ന്ന മുഖങ്ങളും നമ്മെ അലോസരപ്പെടുത്തും..ഉക്രൈനില്‍ നിന്നുമുണ്ട് ഇത്തരം വാര്‍ത്തകള്‍. ആയിരക്കണക്കിനാളുകളാണ് ഈ യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യുന്നത്.
ഇതുവരെ 1.5 ദശലക്ഷം ആളുകള്‍ യുദ്ധഭൂമിയില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അക്കൂട്ടത്തില്‍ പതിനൊന്നുകാരനായ ഉക്രൈന്‍ ബാലന്‍ സുരക്ഷിതമായ അഭയകേന്ദ്രം തേടി സഞ്ചരിച്ചത് 1000 കിലോമീറ്ററാണ്. ഒറ്റക്ക് സ്ലോവാക്യയിലേക്കാണ് ബാലന്‍ യാത്ര ചെയ്തത്.
തെക്കുകിഴക്കന്‍ യുക്രൈനിലെ സപ്പോരിജിയ സ്വദേശിയാണ് ബാലന്‍. രോഗിയായ ബന്ധുവിനെ പരിചരിക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ഉക്രൈനില്‍ തന്നെ തങ്ങേണ്ടിവന്നതിനാലാണ് ബാലന്‍ ഒറ്റക്ക് യാത്ര ചെയ്തത്. ഒരു ബാക്ക് പാക്ക് ബാഗും അമ്മയുടെ കുറിപ്പും ഫോണ്‍ നമ്പറും മാത്രമാണ് കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്.
ബന്ധുക്കളെ കണ്ടുപിടിക്കാനായി ട്രയിനിലാണ് മകനെ സ്ലോവാക്യയിലേക്ക് അയച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഒരു പ്ലാസ്റ്റിക് ബാഗില്‍ പാസ്‌പോര്‍ട്ടും ഒരു കുറിപ്പും മകന്റെ കയ്യില്‍ കൊടുത്തിരുന്നു. കുട്ടി സ്ലോവാക്യയില്‍ എത്തിയപ്പോള്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുകയും അവര്‍ക്ക് ബാലനെ കൈമാറുകയുമായിരുന്നു. മകനെ പരിചരിച്ചതിന് സ്ലൊവാക് ഭരണകൂടത്തിനും പൊലിസിനും കുട്ടിയുടെ അമ്മ നന്ദി പറഞ്ഞുകൊണ്ട് സന്ദേശം അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."