HOME
DETAILS

'ദി ഫിഫ്റ്റീൻ ഡേയ്സ് ടു കൗണ്ട് ' ഏഴാം ക്ലാസുകാരിയായ മലയാളി വിദ്യാർത്ഥിയുടെ പുസ്‌തകം ശ്രദ്ധേയമാകുന്നു

  
backup
March 07 2022 | 15:03 PM

writer-khadeeja-naafila-07032022

ദമാം: മലയാളി വിദ്യാർത്ഥിനിയായ പന്ത്രണ്ടു വയസ്സുകാരി രചിച്ച "ദി ഫിഫ്റ്റീൻ ഡേയ്സ് ടു കൗണ്ട് "പുസ്തകം കിഴക്കന്‍ പ്രവിശ്യയില്‍ പ്രകാശനം ചെയ്തു. പ്രവാസി വിദ്യാര്‍ഥിനിയും കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ മുജീബുദ്ധീന്‍ മദാരിസ് -ഷാലിന്‍ ദമ്പതികളുടെ മകള്‍ ഖദീജ നാഫിലയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകമാണ് അൽഖോബാർ അല്‍ഗുസൈബി ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ,സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്‌തത്‌. അല്‍കൊസാമ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുൽ അസീസ്, മമ്മു മാസ്റ്റർക്ക് നൽകി പ്രകാശനം നിര്‍വ്വഹിച്ചു. ദമാമിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഖദീജ നാഫില.

ഒരു വിദ്യാര്‍ഥിനിയുടെ മനസ്സില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സമൂഹ പുന:നിര്‍മ്മിതിയുടെ കാഴ്ചപാടുകളാണ് ഗ്രന്ധകാരിയായ കൊച്ചുമിടുക്കി ഇംഗ്ലീഷ് ഭാഷയില്‍ വരച്ചു കാട്ടുന്നതെന്നും മാതാപിതാക്കളും അധ്യാപകരും വളര്‍ന്നു വരുന്ന തലമുറയുടെ യഥാര്‍ത്ഥ മാതൃകകളാകാണമെന്ന സന്ദേശം പുസ്തകത്തില്‍ കൃത്യമായി വായിക്കാന്‍ കഴിയുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച മമ്മു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്തെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും പന്ത്രണ്ടു വയസ്സുകാരി ഉയര്‍ത്തുന്ന ചിന്തകള്‍ സമൂഹത്തിനു വലിയ പാഠമാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച പ്രവാസി എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍ അഭിപ്രായപ്പെട്ടു.

[caption id="attachment_1007698" align="alignnone" width="262"] ഗ്രന്ഥകാരി ഖദീജ നാഫില[/caption]

ഡ്യൂണ്‍സ് ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷഹസാദ് ബലാല്‍, ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ്സ സ്വദര്‍ മുഅല്ലിം മൂസ അസ്അദി, ഖദീജ നാഫിലയുടെ അധ്യാപികമാരായ സോണിയ സുരയ്യ, കീര്‍ത്തന ശ്രീകുമാര്‍, പ്രിയങ്ക പുഷ്കര്‍ണ, ദമാം മീഡിയാ ഫോറം പ്രതിനിധി സുബൈര്‍ ഉദിനൂര്‍, ഉമര്‍ ഫിദ എന്നിവര്‍ സംസാരിച്ചു. പുസ്തക രചനയില്‍ മാതാപിതാക്കളും അധ്യാപകരും നല്‍കിയ പിന്തുണ വലുതാണെന്ന് അല്‍കൊസാമ സ്കൂള്‍ വിദ്യാര്‍ഥിനിയായ ഗ്രന്ഥകാരി ഖദീജ നാഫില പറഞ്ഞു.

നജീബ് അരഞ്ഞിക്കല്‍, അംബര്‍ ക്വമര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. മുജീബുദ്ധീന്‍ മദാരിസ് സ്വാഗതവും മാസ്റ്റര്‍ മഹമൂദ് ഹസന്‍ അമീന്‍ കൃതജ്ഞയും നേര്‍ന്നു. കെ.എം ബഷീര്‍, മുഹമ്മദ് നജാത്തി, ടിപിഎം ഫസല്‍, പി ടി അലവി, മുഹമ്മദ് കുട്ടി കോഡൂര്‍, ശിഹാബ് കൊയിലാണ്ടി, അഷ്‌റഫ്‌ ആലുവ, ഡോ: സിന്ധു ബിനു, ഖദീജ ടീച്ചര്‍, അബ്ദുല്‍ മജീദ്‌ കൊടുവള്ളി തുടങ്ങി പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിദ്ധീഖ് പാണ്ടികശാല, സിറാജ് ആലുവ, വഹീദ് റഹ്മാന്‍ കീഴുപറമ്പ്, നൌഷീന്‍, അസ്ബാ വാദ്, മുഹമ്മദ് അമീന്‍ ഈരാറ്റുപേട്ട, അബൂത്വാഹിര്‍ ഈരാറ്റുപേട്ട എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  24 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  24 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  24 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  24 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  24 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  24 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  24 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  24 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  24 days ago