മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് പാണക്കാട്ട്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ ഇന്ന് ഉച്ചക്കു ശേഷം പാണക്കാട് വച്ച് പ്രഖ്യാപിക്കും. ഇന്നലെ മലപ്പുറം ലീഗ് ഓഫിസില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിനു ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭാ സീറ്റുകളില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇന്നലെ പ്രധാനമായും നടന്നത്. മുസ്ലിംലീഗിന്റെ വിവിധ ജില്ലാ കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുക. ലീഗിന്റെ അധിക സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ചക്കു ശേഷം തീരുമാനും ഉണ്ടാവും.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ്സമദാനി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."