പി.വി അന്‍വര്‍ എത്തി; കൊവിഡ് മറന്ന് പ്രവര്‍ത്തകര്‍
കൊണ്ടോട്ടി: വിവാദങ്ങള്‍ക്കിടെ ആഫ്രിക്കയില്‍ നിന്ന് മൂന്ന് മാസത്തിന് ശേഷം നിലമ്പൂര്‍ എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.വി അന്‍വര്‍ കരിപ്പൂരില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്ന അന്‍വര്‍ ദുബൈ വഴിയാണ് ഇന്നലെ ഉച്ചക്ക് 12.30 ഓടെ കരിപ്പൂരിലെത്തിയത്.
എം.എല്‍.എയെ സ്വീകരിക്കാന്‍ നൂറ്കണക്കിന് പ്രവര്‍ത്തകരാണ് കൊവിഡ് പ്രൊട്ടോക്കോളടക്കം ലംഘിച്ച് കൊടിയും ബാനറുകളുമായി വിമാനത്താവളത്തിലെത്തിയത്.
അന്‍വറിന്റെ ചിത്രം പതിച്ച ജെഴ്സിയടക്കം ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് വിമാനത്താവളത്തിലും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഏഴു ദിവസം എടക്കരയിലെ വീട്ടില്‍ ക്വാറന്റെീനില്‍ കഴിഞ്ഞതിനു ശേഷമായിരിക്കും അന്‍വര്‍ പ്രചരണത്തിനിറങ്ങുക.
വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണെന്നും തിരിച്ചെത്തുന്നത് 25,000 കോടിയുടെ രത്ന ഖനന പദ്ധതിയുമായാണെന്നും കഴിഞ്ഞ ദിവസം അന്‍വര്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞിരുന്നു. എം.എല്‍.എ മാസങ്ങളായി നാട്ടിലില്ലാത്തത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ആയുധമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ നാട്ടിലെത്തുന്നതിന് മുന്‍പ് തന്നെ പ്രചാരണബോര്‍ഡുകള്‍ നിരത്തി പി.വി അന്‍വര്‍ തെരഞ്ഞെടുപ്പ് രംഗം സജീവമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."