കുറ്റ്യാടിയില്‍ സി.പി.എമ്മില്‍ കുറ്റപ്പെടുത്തല്‍, പ്രതിഷേധങ്ങളില്‍ ഇപ്പോള്‍ നടപടി വേണ്ടെന്ന് കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണമാരംഭിച്ച സി.പി.എമ്മിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അങ്ങിങ്ങായി നടത്തുന്ന പരസ്യപ്രതിഷേധങ്ങള്‍ തലവേദനയാകുന്നു.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിലുള്ള അണികളുടെ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. ഇതിനുള്ള പരിഹാരത്തിന് ശ്രമം തുടരുമ്പോഴും കുറ്റ്യാടിയില്‍ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കി പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന വിമര്‍ശനവും സി.പി.എമ്മിലുണ്ട്.
അതേസമയം തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ കഴിയാതിരുന്ന മഞ്ചേശ്വരത്ത് വി.വി രമേശനെ സ്ഥാനാര്‍ഥിയാക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ അധ്യക്ഷനാണ് രമേശന്‍.
പ്രാദേശികമായി ഉയര്‍ന്നിട്ടുള്ള പ്രതിഷേധം വിജയസാധ്യതയെ ബാധിക്കുമെന്നു ഭയന്നു കേരള കോണ്‍ഗ്രസ് എം കുറ്റ്യാടി സീറ്റില്‍ മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മറ്റു പന്ത്രണ്ടു സീറ്റുകളിലും പ്രഖ്യാപിച്ചിരിക്കുകയാണ്.
കുറ്റ്യാടി സീറ്റിന്റെ കാര്യത്തില്‍ ജോസ് കെ.മാണിയ്ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണു സി.പി.എം അറിയിച്ചിരിക്കുന്നത്. കുറ്റ്യാടിയ്ക്കു പകരം മറ്റൊരു സീറ്റ് വച്ചുമാറുന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. കുറ്റ്യാടി സി.ണ്ടപി.എമ്മിനു നല്‍കി തിരുവമ്പാടി ചോദിക്കാമെന്ന കണക്കുകൂട്ടലിലാണു ജോസ് കെ.മാണി. തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥി പ്രചാരണമാരംഭിച്ച ശേഷം മാറ്റുന്നതിനോട് സി.പി.എമ്മിനു താല്‍പര്യമില്ല.
കുറ്റ്യാടി കേരള കോണ്‍ഗ്രസ് എം വിട്ടുനല്‍കണമെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം. ഇതു മനസില്‍കണ്ടാണു സീറ്റ് വച്ചുമാറുന്നതിനോട് പാര്‍ട്ടി താല്‍പര്യം കാണിക്കാത്തത്.
കോഴിക്കോട് ജില്ലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിനെയാണു സംസ്ഥാന സെക്രട്ടേറിയേറ്റ് നിയോഗിച്ചിരിക്കുന്നത്. ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഇന്നു രാത്രി പ്രഖ്യാപിക്കാനാണു സാധ്യത.
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് പൊന്നാനിയിലും സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കിയതിനെ തുടര്‍ന്നുള്ള കുറ്റ്യാടിയിലെയും പ്രതിഷേധങ്ങളില്‍ ഇപ്പോള്‍ നടപടി വേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം.
സംസ്ഥാനദേശീയ താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കിയതെന്ന് കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. പ്രാദേശികമായുള്ള വികാരം പാര്‍ട്ടി അണികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചത്. കേരളത്തിലെ ഭരണതുടര്‍ച്ച ദേശീയതലത്തില്‍ ഇടതുപക്ഷത്തിനാകെ അനിവാര്യമാണ്. ഇതാണ് കേരള കോണ്‍ഗ്രസിനോട് വിട്ടുവീഴ്ച ചെയ്യാനുള്ള കാരണം. അണികളെ ഇത് ബോധ്യപ്പെടുത്തും. ബോധ്യപ്പെട്ടില്ലെങ്കില്‍ എന്തുവേണം എന്നാലോചിക്കും. കുറ്റ്യാടി തിരിച്ചു ചോദിച്ചാല്‍ പ്രകടനം നടത്തി സീറ്റ് തിരിച്ചെടുത്തു എന്ന ആക്ഷേപം വരാം. അതിനാല്‍ കേരള കോണ്‍ഗ്രസ് മറിച്ച് തീരുമാനിച്ചില്ലെങ്കില്‍ പിന്നോട്ടു പോകില്ലെന്നും കേന്ദ്രനേതൃത്വം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."