നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ല; രണ്ട് മന്ത്രിമാരും നാല് എം.എല്‍.എമാരും വിചാരണ നേരിടണം
കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹരജി ഹൈക്കോടതി തള്ളി. മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍ എന്നിവരും എം.എല്‍.എമാരായ വി ശിവന്‍കുട്ടി, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന് എന്നിവരും വിചാരണ നേരിടണം. ജസ്റ്റിസ് വിജെ അരുണിന്റെ ബഞ്ചാണ് ഹരജി തള്ളിയത്.
കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് 2015 ല്‍ നിയമസഭയില്‍ കൈയ്യാങ്കളി അരങ്ങേറിയത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രം. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.
നേരത്തെ വിചാരണ കോടതിയിലും സര്‍ക്കാര്‍ ഹരജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."