HOME
DETAILS
MAL
ജീവകാരുണ്യത്തിനു ഭിന്നശേഷിയുളള വിദ്യാര്‍ഥി മാതൃകയായി
backup
August 19 2016 | 18:08 PM
തുറവൂര്‍: ലോട്ടറി വിറ്റ പണം ജീവകാരുണ്യത്തിനു നല്കി ഭിന്നശേഷിയുളള വിദ്യാര്‍ഥി മാതൃകയായി. കടക്കരപ്പളളി തങ്കി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജെറി ജോസഫാണ് ലോട്ടറി വില്‍ലനയിലൂടെ ലഭിച്ച 2000 രൂപ ആര്‍ദ്ര കേരളം പദ്ധതിക്ക് നല്‍കിയത്. തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് ജെറി ജോസഫ് ലോട്ടറി വില്പനയിലൂടെ ലഭിച്ച തുക സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കനിവ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രോഗികളുടെ വീടുകളില്‍ എല്ലാ മാസവും സഹായമെത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജയിംസ് ആന്റണി, ശോഭനന്,സതീഷ്, ഹെഡ്മിസ്ട്സ് ഡി.പത്മകുമാരി, പി.റ്റി.എ. പ്രസിഡന്റ് രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."