ഇ ഓട്ടോകൾക്ക് സഹായം
തിരുവനന്തപുരം
ഇ ഓട്ടോകൾ പുറത്തിറക്കാൻ സഹായം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനം ഒന്നിന് 25,000 മുതൽ 30,000 വരെ ഇൻസെന്റിവ് ഇനത്തിൽ നൽകി 10000 ഇ ഓട്ടോകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള ഐസി ഓട്ടോ എൻജിനുകൾ ഇ ഓട്ടോയിലേക്ക് മാറുന്നതിലേക്കായി വാഹനമൊന്നിന് 15000 രൂപ സബ്‌സിഡിയായി നൽകും. പദ്ധതിയുടെ ഗുണഭോക്താക്കളിൽ 50 ശതമാനവും വനിതകളായിരിക്കും. ഇതിനായി 15.55 കോടി രൂപ വകയിരുത്തി.
എല്ലാ പൊതുഗതാഗത വാഹനങ്ങളെയും ലൊക്കേഷൻ ട്രാക്കിങ് സംവിധാനങ്ങൾ, എമർജൻസി ബട്ടൺ എന്നിവ വഴി 24 മണിക്കൂറും നീരിക്ഷണത്തിലാക്കും.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന നിർഭയ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് പ്ലാറ്റ്‌ഫോം പദ്ധതിക്ക് നാല് കോടി രൂപ വകയിരുത്തി. ഉൾനാടൻ ജലഗതാഗത മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ജലഗതാഗത വകുപ്പിന് 29.79 കോടി രൂപയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് 103.56 കോടി രൂപയും ഉൾപ്പെടെ ആകെ 141.66 കോടി രൂപ വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."