ഇരുചക്രവാഹനങ്ങൾക്ക് വില കൂടും
തിരുവനന്തപുരം
സാധാരണക്കാരന്റെ ആശ്രയമായ ഇരുചക്രവാഹനങ്ങൾക്ക് വില കൂടും. വാഹനങ്ങളുടെ ഹരിത നികുതിയും വർധിപ്പിച്ചു. 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനമാണ് ഉയർത്തിയത്.
രണ്ടുലക്ഷം രൂപവരെ വിലവരുന്ന മോട്ടോർ സൈക്കിളുകളുടെ നികുതി ഒരു ശതമാനവും വർധിപ്പിച്ചു. മുച്ചക്ര ഡീസൽ വാഹനങ്ങൾ, സ്വകാര്യ മോട്ടോർ വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ, മറ്റു ഡീസൽ വാഹനങ്ങൾ എന്നിവയ്ക്ക് ഹരിത നികുതി ചുമത്തും. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനും ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകാനുമാണ് ഹരിത നികുതിയെന്നാണ് വിശദീകരണം. ഇതുവഴി ഏകദേശം 10 കോടിയോളം രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോർ വാഹന നികുതി കുടിശ്ശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും. രണ്ടു കോടിയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."