HOME
DETAILS
MAL
ഭൂനികുതി പരിഷ്കരിക്കും; ന്യായവില 10 ശതമാനം കൂട്ടും
backup
March 12 2022 | 06:03 AM
തിരുവനന്തപുരം
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ 40.47 ആറിന് (ഒരു ഏക്കർ) മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. 80 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന നടപ്പാക്കും. 200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവിലയിലെ അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപീകരിക്കും. നികുതി നിർദേശങ്ങളെല്ലാം സാധാരണക്കാരെയാണ് ബാധിക്കുക.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ക്രയവിക്രയം നടക്കാത്ത സംസ്ഥാനത്ത്, ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചത് ബജറ്റിൽ വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."