വടകരയില്‍ കെ.കെ രമതന്നെ മത്സരിക്കുമെന്ന് ചെന്നിത്തല: യു.ഡി.എഫ് പിന്തുണക്കും
കോഴിക്കോട്: ഒടുവില്‍ വടകരയില്‍ ആര്.എം.പി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിക്കും. കെ. കെ. രമ മത്സരിക്കുമെന്നും മത്സരിക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. യു.ഡി.എഫ് അവരെ പിന്തുണക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. നേരത്തെ ആര്.എം.പി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് അറിയിച്ചിരുന്നു.
കെ.കെ രമയാണ് ആര്.എം.പി സ്ഥാനാര്ഥിയെങ്കില് വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും ആര്.എം.പിക്ക് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങവേയാണ് കെ.കെ രമ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."