ഗുജറാത്ത് സഭയില്‍ ടി- ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ പുറത്താക്കി സ്പീക്കര്‍
അഹമ്മദാബാദ്: ടി- ഷര്‍ട്ട് ധരിച്ചെത്തിയ കാരണത്തിന് എം.എല്‍.എയെ സഭയില്‍ നിന്ന് പുറത്താക്കി സ്പീക്കര്‍. ഗുജറാത്ത് സഭയില്‍ എത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വിമല്‍ ചുഡാസമയെയാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പുറത്താക്കിയത്.
ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് സഭയില്‍ വരാന്‍ ആവശ്യപ്പെട്ടാണ് പുറത്താക്കിയത്. സഭയുടെ മാന്യത സംരക്ഷിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം, സഭയില്‍ പ്രത്യേക വസ്ത്രധാരണ രീതിയൊന്നും നിയമത്തിലില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. എം.എല്‍.എമാര്‍ക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ടി ഷര്‍ട്ട് ധരിച്ച് സഭയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നുള്ള നിയമമൊന്നും നിലവില്ലെന്നും ഇത് ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിനെ ഇതേ കാര്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. ആവര്‍ത്തിച്ചതിനാലാണ് പുറത്താക്കിയത്. ഇത് കളിസ്ഥലമല്ല നിയമസഭയാണെന്നും സ്പീക്കര്‍ പറഞ്ഞു.
നാലു സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സഭയുടെ പുറത്തുപോയ വിമല്‍ ചുഡാസമ വൈകിട്ടോടെ ഷര്‍ട്ട് ധരിച്ച് തിരികെ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."