HOME
DETAILS
MAL
അഞ്ചിന്റെ സന്തോഷം: ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം
backup
January 01 2023 | 13:01 PM
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.
15-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ കേരളം ആദ്യ ഗോള്‍ നേടി.പിന്നാലെ മുഹമ്മദ് സലിം, അബ്ദു റഹിം, വിശാഖ് മോഹനന്‍, എം.വിഘ്‌നേശ് എന്നിവരും കേരളത്തിനായി സ്‌കോര്‍ ചെയ്തു.
ഇതോടെ ഗ്രൂപ്പില്‍ കേരളം 9 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ കളിയില്‍നിന്ന് മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. എം.വിഘ്‌നേശാണ് ടീമിനെ നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."