എല്ലാവര്ക്കും മിനിമം വരുമാനം; വിദ്യാർഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്- മമത ബാനര്‍ജിയുടെ പ്രകടനപത്രിക
കൊല്‍ക്കത്ത: മിനിമം അടിസ്ഥാന വരുമാനം വാഗ്ദാനം ചെയ്ത് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രകടന പത്രിക. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വിദ്യാർഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഒ.ബി.സി വിഭാഗത്തില്പ്പെടുത്തേണ്ടതുണ്ടോയെന്ന് വിവിധ വിഭാഗങ്ങളില്‍ പരിശോധന നടത്താന്‍ ടാസ്ക് ഫോഴ്സ് രൂപീകരണം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ മമത നല്കുന്നു. നന്ദിഗ്രാമില്‍ നിന്ന് മമതയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയില്‍ നിന്ന് മാറ്റിവച്ച പ്രഖ്യാപനമാണ് ഇന്നുണ്ടായത്.
പൊതുവിഭാഗത്തിലെ കുടുംബനാഥകള്‍ക്ക് എല്ലാം മാസവും 500 രൂപ വീതവും പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആയിരം രൂപയും നല്‍കും. ഇത് എല്ലാവര്ക്കും ലഭിക്കുമെന്നും അതില്‍ യാതൊരുവിവേചനവും ഉണ്ടാകില്ലെന്നും പ്രകടനപത്രിക പറയുന്നു.
ഒരു വര്‍ഷം 5ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ ക്രഡിറ്റ് കാര്‍ഡ് നല്‍കും. നാല് ശതമാനം മാത്രം പലിശയാണ് ഈടാക്കുക. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്നും വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രകടനപത്രിക പറയുന്നു. ഇത് ഒരു രാഷ്ട്രീയ പ്രകടനപത്രികയല്ലെന്നും ഇത് വികസനത്തിനായുള്ള തന്റെ പ്രകടനപത്രിയാണെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."