HOME
DETAILS
MAL
പ്രസ്താവന വളച്ചൊടിച്ചു; കണ്സെഷന് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി
backup
March 13 2022 | 15:03 PM
തിരുവനന്തപുരം: രണ്ടുരൂപ കണ്സെഷന് വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കംമറിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും നിലവിലെ കണ്സെഷന് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തന്റെ പ്രസ്താവന മുഴുവനായും എടുത്ത് വായിച്ചാല്‍ നാണക്കേടുണ്ടാകില്ല. ഏതെങ്കിലും ഒരുവാക്ക് മാത്രം അടര്‍ത്തിയെടുക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നതെന്നും മന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."